എടത്തല: ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണം വിപണനമേള കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തിൽ സിനിമാതാരം പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി അദ്ധ്യക്ഷയായി. ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. സലിം, വാഴക്കുളം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ, എടത്തല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. അജീഷ്, അസ്മ ഹംസ, സുമയ്യ സത്താർ, മെമ്പർമാരായ എം.എ. നൗഷാദ്, എ.എസ്.കെ അബ്ദുൽ സലീം, ഹസീന ഹംസ, റഹ്മത്ത് ജയ്‌സൽ, സ്വപ്ന ഉണ്ണി, ബ്ലോക്ക് മെമ്പർ സുധീർ മീന്ത്രക്കൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സീന മാർട്ടിൻ എന്നിവർ സംസാരിച്ചു.