ചോറ്റാനിക്കര: കേരള ബ്രാഹ്മണസഭ ചോറ്റാനിക്കര ഉപസഭ ഓണാഘോഷം സഭ ജില്ലാ പ്രസിഡന്റ് ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പി.ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ശ്രീനിവാസൻ, ഗോപാലകൃഷ്ണൻ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ഗിരിജാ കൃഷ്ണമൂർത്തി, കല്യാണി കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു.