markat
കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കോതമംഗലത്ത് ആരംഭിച്ച കാർഷീക ചന്തയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവഹിക്കുന്നു

കോതമംഗലം: കോതമംഗലം ബ്ലോക്കിൽ കൃഷി വകുപ്പിന്റെ കാർഷിക ചന്തകൾ ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്തുകളിലുമായി 11 ചന്തകളാണ് തുറന്നത്. ഹോർട്ടി കോർപ്പിൽ നിന്നും നാട്ടിലെ കർഷകരിൽ നിന്നുമുള്ള പച്ചക്കറികളാണ് വില്പന നടത്തുന്നത്. പൊതുവിപണിയേക്കാൾ മുപ്പത് ശതമാനംവരെ വിലക്കുറവുണ്ട്. കർഷകർക്ക് ഇരുപത് ശതമാനംവരെ ഉയർന്ന തുക നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ കാർഷിക ചന്ത ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷയായി. കെ.എ.നൗഷാദ, ബിൻസി തങ്കച്ചൻ, പി.ആർ. ഉണ്ണിക്കൃഷ്ണൻ, റിൻസ് റോയി, പ്രിയമോൾ തോമസ്, പി.ഐ.സതി, എൽദോ എബ്രാഹം, രമ്യ സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ചന്തകൾ നാലാം തീയതി സമാപിക്കും.