കൊച്ചി: എഡ്രാക് പാലാരിവട്ടം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിനട സെന്റ് റാഫേൽ സ്‌കൂൾഹാളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. പാലാരിവട്ടം എസ്.എച്ച്.ഒ രൂപേഷ് ഉദ്ഘാടനം ചെയ്തു. എഡ്രാക് ജില്ലാ. വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. ശാന്തവിജയൻ, സക്കീർ തമ്മനം,ജോർജ് നാനാട്ട്, ജോജി കുരീക്കാട്, വികാരി ജോജി കുത്തുകാട്, എഡ്രാക് മേഖല സെക്രട്ടറി സ്റ്റീഫൻ നാനാട്ട്, വനിതാകമ്മിറ്റി പ്രസിഡന്റ് ജയശ്രീ ഷാജി, ജില്ലാ ഓഫീസ് സെക്രട്ടറി ശ്രീദേവി കമ്മത്ത്, മോളി ചാർളി, എസ്.കെ. സണ്ണി, കെ.വി മാർട്ടിൻ, റെസി. അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.