bank
മൂവാറ്രുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പുത്സവം കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പായിപ്രക്കവല കൃഷി കൂട്ടായ്മയുടെ സഹകരണത്തോടെ പേഴക്കാപ്പിള്ളി ഹയർസെക്കൻഡറി സ്കൂളിന് സമീപം 50 സെന്റിൽ നടത്തിയ ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.എം. ജോയി, ഭരണസമിതി അംഗങ്ങളായ പി.എം. അലി, കെ. അജയൻ, കെ.എം. സീതി, സി.എച്ച്. നാസർ, എൻ. ലാലു, സെക്രട്ടറി എൻ.എം. കിഷോർ, വി.എച്ച്. ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.

മൂവാറ്രുപുഴ കാർഷീക സഹകരണ ബാങ്ക് പായിപ്രയിലെ കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തിയ പൂക്കൃഷിയാണ് ഉത്സവ പ്രതീതിയിൽ വിളവെടുപ്പ് നടത്തിയത്. തരിശായിക്കിടന്ന സ്ഥലത്താണ് പൂക്കൃഷി നടത്തിയത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള രണ്ടായിരത്തിയഞ്ഞൂറിലധികം വെന്തി തൈകളാണ് നട്ടത്. ചെടികളുടെ നടീൽ ഉൾപ്പെടെ എല്ലാ ജോലികളും ബാങ്കിന്റെ മേൽനോട്ടത്തിലുള്ള വനിതാ വിംഗാണ് നിർവഹിച്ചത്. ഓരോ ചെടിയിൽ നിന്ന് ഒരു കിലോ പൂക്കൾ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതര സഹാേദര ബാങ്കുകൾ, സ്കൂളുകൾ,കോളേജുകൾ,​ മറ്റ് സംഘടനകൾ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങൾക്കും പൂക്കടകൾക്കും മിതമായ നിരക്കിലാണ് പൂക്കൾ വില്ക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ആർ. രാജീവ് പറഞ്ഞു.