മൂവാറ്റുപുഴ: ഓണം അവധി ആഘോഷിക്കാൻ സ്പെഷ്യൽ വിനോദ യാത്രകൾ ഒരുക്കി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ -കാന്തല്ലൂർ, വട്ടവട, അഞ്ചുരുളി- വാഗമൺ രാമക്കൽമേട്, ഗവി, ആറന്മുള വള്ളസദ്യ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും യാത്രകൾ ഒരുക്കിയിട്ടുള്ളത്. സീ അഷ്ടമുടി, സൈലന്റ് വാലി കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. അന്വേഷണങ്ങൾക്കും ബുക്കിംഗിനും: 9447737983/ 8281083762