പറവൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് അംഗമായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന എ.എം. അലിയെ പഞ്ചായത്തിലെ അങ്കണവാടികളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. 34 അങ്കണവാടികളിലെ ജീവനക്കാരാണ് സ്നേഹാദരം സംഘടിപ്പിച്ചത്. 2000 സെപ്തംബറിൽ രണ്ടാം വാർഡിൽ നിന്ന് എ.എം. അലി ആദ്യമായി വിജയിച്ചു. 2005 ൽ 19-ാം വാർഡ്, 2010ലും 2020ലും ഒന്നാം വാർഡ്, 2015 ൽ 20-ാം വാർഡ് എന്നിങ്ങനെ തുടർച്ചയായി വിജയിച്ചു. നിലവിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറാണ്. അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ലീഡർ മായാദേവി അദ്ധ്യക്ഷയായി. ബീന ബാബു, കെ.എം. ലൈജു, ഇ.എം. അബ്ദുൾസലാം, കെ.എസ്. മോഹൻ കുമാർ, സൂസൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.