elephent

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് കാട്ടാനയെ രക്ഷിക്കാൻ തകർത്ത കുടിവെള്ള കിണറിന്റെ പുനർനിർമ്മാണത്തിന് സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ഉടമ വിച്ചാടൻ വർഗീസിന് കൈമാറി. ആന്റണി ജോൺ എം.എൽ.എ. വീട്ടിലെത്തി ചെക്ക് നൽകുകയായിരുന്നു. ഒരു ലക്ഷം രുപ അടിയന്തരമായി നൽകാമെന്ന ഉറപ്പിലാണ് വർഗീസും കുടുബവും കിണർ തകർത്ത് വഴിയുണ്ടാക്കാൻ അനുമതി നൽകിയത്. ഒന്നര വർഷം മുമ്പ് മുട്ടത്തുപാറയിൽ ആനയെ രക്ഷിക്കാൻ തകർത്ത കിണറിന്റെ പുനർനിർമ്മാണം വൈകിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തവണ അതിവേഗം പണം കൈമാറിയത്. എം.എൽ.എ.ക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വാർഡ് മെമ്പർ സന്തോഷ അയ്യപ്പൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.അധീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.