
ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ (ഓട്ടോണമസ്) ആലുവയിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഫോറിൻ ചാപ്റ്റർ (മിഡിൽ ഈസ്റ്റ് ആൻഡ് യൂറോപ്യൻ) പൂർവ വിദ്യാർത്ഥിയും നർത്തകിയുമായ നാട്യകലാമണി രേഷ്മ രാജീവ് ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ചാൾസ്, പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ഡോ. വി.എസ്. മിനി, നിജു, ട്രഷറർ നികിത സേവ്യർ എന്നിവർ സംസാരിച്ചു.