agri
തൃക്കാക്കര കൃഷിഭവനിൽ ആരംഭിച്ച ഓണം കർഷകചന്ത ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: തൃക്കാക്കര നഗരസഭയുടെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവനിൽ ഓണം കർഷകചന്ത തുടങ്ങി. വിപണനോദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സ്മിതാ സണ്ണി, റസിയ നിഷാദ്, വർഗീസ് പ്ലാശേരി, കൃഷി ഓഫീസർ ശില്പ വർക്കി, അസി. കൃഷിഓഫീസർ പി.എസ്. സലിമോൻ തുടങ്ങിയവർ സംസാരിച്ചു, പുറം വിപണിയേക്കാൾ 30ശതമാനം വിലകുറച്ച് ജൈവപച്ചക്കറികൾ നാലു ദിവസങ്ങളിലായി കർഷക ചന്തയിലൂടെ വിപണനം നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.