മൂവാറ്റുപുഴ: സേവാഭാരതി വാളകം യൂണിറ്റും യോഗ വിദ്യ പ്രാണിക് ഹീലിംഗ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഓണക്കിറ്റ് വിതരണം വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എബ്രഹാം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട നൂറ് കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് എം.എസ്. രാജീവ്, സെക്രട്ടറി ബി.ആർ. ഹരികൃഷ്ണൻ, രക്ഷാധികാരി സുഭാഷ് രാധേശ്യാം, വാളകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. റെജി, സേവാഭാരതി എറണാകുളം ജില്ലാ ട്രഷറർ വിജയകുമാർ, എറണാകുളം ജില്ലാ സമിതിഅംഗം പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.