കോലഞ്ചേരി: ദീർഘകാലം സി.പി.എമ്മിന്റെ കോലഞ്ചേരി ഏരിയ സെക്രട്ടറിയായും കർഷകസംഘം ജില്ലാ ട്രഷററായും പ്രവർത്തിച്ച സി.എ. വർഗീസിന്റെ 25-ാം അനുസ്മരണ ദിനം ഇന്ന് വൈകിട്ട് 4ന് പുത്തൻകുരിശിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പുത്തൻകുരിശ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റെഡ് വൊളണ്ടിയർ മാർച്ച് എം.ജി.എം സ്കൂളിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടറി എസ്. സതീഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ബി. ദേവദർശനൻ, അഡ്വ. കെ.എസ്. അരുൺകുമാർ എന്നിവർ സംസാരിക്കും.