ആലുവ: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് സഹകരണ സംഘം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷനായി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വി.എം. ശശി, എ.എം. യൂസഫ്, എസ്. സുമേഷ്, ടി.കെ. രമേശൻ, കെ.ജെ. ആൽഫ്രഡ്, പി.ജി. അനിരുദ്ധൻ, വി.കെ. ഷാനവാസ്, സി.എ. അഷറഫ് അലി, സംഘം സെക്രട്ടറി കെ.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു.