
വൈപ്പിൻ: വല്ലാർപാടം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഇ ലൈബ്രറി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂളുകളിലും ഇ ലൈബ്രറി എന്ന എം.എൽ.എയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ ലൈബ്രറി തുടങ്ങിയത്. ഇതോടൊപ്പം ഓണാഘോഷവും നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എക്‌സ് അക്ബർ അദ്ധ്യക്ഷനായി.വല്ലാർപാടം പള്ളി അസി. വികാരി ഫാ. മിക്‌സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മീർട്ടിൻ, പ്രിൻസിപ്പൽ മേരിജീന. പി.ടി.എ പ്രസിഡന്റ് ജോസഫ് സാബി, അന്നലിയ, ഗ്രേസി സജി തുടങ്ങിയവർ പ്രസംഗിച്ചു.