അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും. 7ന് രാവിലെ 6ന് ഗണപതിഹോമവും ഉച്ചക്ക് ഗുരുപ്രസാദമായി പിറന്നാൾ സദ്യയും. വൈകീട്ട് 4ന് ശോഭാ യാത്ര. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷനാകും.