kogorpilli-sndp-shaka-
ശ്രീനാരായണ ദിവ്യജ്യോതിക്ക് കൊങ്ങോർപ്പിള്ളി ശാഖയിൽ നൽകിയ സ്വീകരണം

പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് രാവിലെ 10ന് കാരുകുന്ന് ശാഖയിൽ നിന്ന് പര്യടനം തുടങ്ങും. 10.30ന് വെളിയത്തുനാട്, 11ന് അടുവാതുരുത്ത്, 11.30ന് ആലങ്ങാട്, 12ന് ഈസ്റ്റ് കരുമാല്ലൂർ, 12.20ന് കരുമാല്ലൂർ, 1ന് ചിറ്റാറ്റുകര, 2ന് പൂയപ്പിള്ളി, 2.30ന് പട്ടണം, 3ന് കുഞ്ഞിത്തൈ, 3.30ന് മാച്ചാംതുരുത്ത്, 4ന് കട്ടത്തുരുത്ത് - ഒറവൻതുരുത്ത്, 4.30ന് ആളംതുരുത്ത്, 5ന് നീണ്ടൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയശേഷം 6ന് ചക്കുമരശേരി ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും. ഇന്നലെ വള്ളുവള്ളി നോർത്ത് ശാഖയിൽ ആരംഭിച്ച് 14 ശാഖകളിലെ സ്വീകരണത്തിന് ശേഷം മനയ്ക്കപ്പടി ശാഖയിൽ സമാപിച്ചു. അഞ്ച് ദിവസത്തെ ദിവ്യജ്യോതി പര്യടനം ഇന്ന് സമാപിക്കും.