pravads
പ്രവാസി സംഘം കോലഞ്ചേരി ഏരിയ സമ്മേളനം ജില്ളാ പ്രസിഡന്റ് പി.എൻ. ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പ്രവാസിസംഘം കോലഞ്ചേരി ഏരിയ സമ്മേളനം ജില്ളാ പ്രസിഡന്റ് പി.എൻ. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ‌‌ഏരിയ പ്രസിഡന്റ് പി.പി. മത്തായി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ഇ. നാസർ മുഖ്യാതിഥിയായി. ഏരിയാ സെക്രട്ടറി നിസാർ ഇബ്രാഹിം, ജോഷി വർഗീസ്, ടോജി തോമസ്, പി.കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ഇ. അലിയാർ (പ്രസിഡന്റ്), പി.പി. മത്തായി (സെക്രട്ടറി), മുഹമ്മദ് ആരിഫ് (ട്രഷറർ), പി.കെ. ഉസ്മാൻ, ജോഷി വർഗീസ്, പി.കെ. അലി (വൈസ് പ്രസിഡന്റുമാർ), പി.ആർ. കബീർ, എൽദോ സെൽവരാജ്, ടി.പി. ഷാജഹാൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.