roy
കോതമംഗലത്ത് റോയി കെ. പോൾ അനുസ്മരണം അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: ഐ.എൻ.ടി.യു.സി.യുടെയും കോൺഗ്രസിന്റെയും നേതാവായിരുന്ന റോയി കെ. പോളിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം നടത്തി. ഐ.എൻ.ടി.യു.സി കോതമംഗലം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് ജോളി ജോർജ് അദ്ധ്യക്ഷനായി. പി.പി.ഉതുപ്പാൻ, പി.കെ. ചന്ദ്രശേഖരൻനായർ, സീതി മുഹമ്മദ്, ശശി കുഞ്ഞുമോൻ, കെ.ഐ. ജേക്കബ്, ചന്ദ്രലേഖ ശശിധരൻ, ജിജി സാജു, ബേസിൽ തണ്ണിക്കോട്ട്, സണ്ണി വർഗീസ്, പി.ആർ. അജി, അലി പടിഞ്ഞാറേച്ചാലിൽ, സി.ജെ. എൽദോസ്, ബാബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.