selfi
തൃപ്പൂണിത്തുറ റോട്ടറി ക്ലബ് പേട്ട ജംഗ്ഷനിൽ നിർമ്മിച്ച 'ഐ ലവ് കൊച്ചി' സെൽഫി പോയിന്റ് മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: റോട്ടറി ക്ലബ് പേട്ട ജംഗ്ഷനിൽ സ്ഥാപിച്ച 'ഐ ലവ് കൊച്ചി' സെൽഫി പോയിന്റിന്റെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ. രമേഷ്, മുൻ ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ, അസി. ഗവർണർ സിജോ തോമസ്, കൗൺസിലർ ഡോ. ഷൈലജ ടി.കെ, ഡിസ്ട്രിക്ട് പബ്ലിക് ഇമേജ് ചെയർ ദിലീപ് നാരായണൻ, സെക്രട്ടറി സുജേഷ് സത്യൻ, പബ്ലിക് ഇമേജ് ചെയർ അഡ്വ. ബിന്ദു മോഹൻ തുടങ്ങിയവർ സംസാരിച്ചു.