വൈപ്പിൻ: മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീലക്ഷ്മി ഉണ്ണിക്കൃഷ്ണനെ എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ ഗുരുപ്രസാദം കുടുംബയൂണിറ്റ് അനുമോദിച്ചു. ഗുരു മന്ദിരത്തിൽ നടന്ന യോഗത്തിൽ ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ, വൈസ് പ്രസിഡന്റ് കെ.ആർ. മോഹനൻ എന്നിവർ ശ്രീലക്ഷ്മിക്ക് ഉപഹാരം സമ്മാനിച്ചു. കുടുംബയൂണിറ്റ് കൺവീനർ ബീന സുനിൽ, ജോ. കൺവീനർ മീര ഉണ്ണിക്കൃഷ്ണൻ, ശാഖാ കമ്മിറ്റി അംഗം ടി.എം. സന്തോഷ് എന്നിവർ സംസാരിച്ചു.