
വൈപ്പിൻ: ഞാറക്കൽ റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നരകോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമ്മിക്കുന്നത്. 104 ലക്ഷം രൂപ കെട്ടിടനിർമ്മാണത്തിനും ബാക്കി തുക ഇലക്ട്രിക്കൽ വർക്ക്, ഇലട്രോണിക്‌സ്, വയർസിസ്റ്റം, ഫർണീച്ചർ എന്നിവയ്ക്കുമാണ് ചെലവാക്കുക.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് സാജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി രാജു, നീതു ബിനോദ്, രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.