icl-onam-

കൊച്ചി: ഐ.സി.എൽ ഫിൻകോർപ് ഒരുക്കിയ ഓണാഘോഷ പരിപാടികൾക്ക് ദുബായിൽ തുടക്കമായി. പ്രവാസി സംഘടനകളുടെയും പ്രവാസി സ്ഥാപനങ്ങളുടെയും ദുബായിലെ ആദ്യ ഓണാഘോഷമാണിത്. താലപ്പൊലിയുടെയും ചെണ്ടമേളം, പുലിക്കളി എന്നിവ ആഘോഷത്തിന് പൊലിമയേകി. അജ്മാൻ രാജകുടുംബാഗം ഹിസ് ഹൈനെസ്സ് ഷേയ്ക്ക് അഹമ്മദ് ബിൻഹംദാൻ ബിന്റാഷിദ് ബിൻഹുമെയ്ഡ് അൽനുയാമി, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഐ.സി.എൽ ഫിൻകോർപ്പിന്റെ ഓണാഘോഷത്തിന് തുടക്കമിട്ടു, രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ്, ചലച്ചിത്ര താരം ജയരാജ് വാരിയർ, ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും എൽ.എ.സി.ടി.സിയുടെ ഗുഡ്‌വിൽ അംബാസഡറുമായ അഡ്വ. കെ.ജി. അനിൽകുമാർ, ഹോൾടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനിൽകുമാർ, ഐ.സി.എൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത് എ. മേനോൻ എന്നിവർ പങ്കെടുത്തു.