കോലഞ്ചേരി: മാമല കക്കാട് ഗ്രാമീണ വായനശാലയുടെ ഓണാഘോഷ പരിപാടികൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോളി സ്‌കറിയ അദ്ധ്യക്ഷനായി. സിനിമാതാരം ഗൗരിനന്ദ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, ഗ്രന്ഥശാലാസംഘം ജില്ലാസെക്രട്ടറി പി.ജി. സജീവ്, പഞ്ചായത്ത് അംഗങ്ങളായ സജിനി സുനിൽ, ബിജു വി. ജോൺ, റെജി ഇല്ലിക്കപ്പറമ്പിൽ, അനൂപ് വി. പ്രസാദ്, എം. പ്രസാദ്, പി.എസ്. ഷിനോയ് എന്നിവർ സംസാരിച്ചു.