mavr
തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിൽ മാവേലിയായി വേഷമിട്ട സിവിൽ ഡിഫൻസ് അംഗം സുനീഷ്‌കുമാർ ഓലമാടയിൽ മത്സരത്തിൽ പങ്കെടുക്കുന്നു

കാക്കനാട്: തൃക്കാക്കരയിൽ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടിയായ "കരുതൽ ഓണം'' ശ്രദ്ധേയമായി. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫിസർ ബി. ബൈജു അദ്ധ്യക്ഷനായി​. സിവിൽ ഡിഫൻസ് അംഗങ്ങളുടെയും വനി​താ അംഗങ്ങളുടേയും നേതൃത്വത്തിൽ വി​വി​ധ മത്സരങ്ങൾ അരങ്ങേറി. സിവിൽ ഡിഫൻസ് അംഗം സുനീഷ്‌കുമാർ മാവേലിയായി.

എ.എസ്.ടി.ഒ എബ്രഹാം പുന്നൂസ്, സിവിൽ ഡിഫൻസ് കോ ഓർഡിനേറ്ററും ഫയർഓഫീസറുമായ എം.പി. നിസാം, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥ്, പോസ്റ്റ് വാർഡൻ സിജു ടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.