ആലുവ: റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഓണാഘോഷം ജില്ലാ പൊലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ പി. കാർത്തിക്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് സുരേഷ് കുമാർ, അഡീഷണൽ എസ്.പി എം. കൃഷ്ണൻ, എ.എസ്.പി ഹാർദ്ദിക് മീണ, ഡിവൈ.എസ്.പി.മാരായ ടി.എം. വർഗീസ്, ടി.ആർ. രാജേഷ്, പി.എം. ബൈജു, എസ്. ജയകൃഷ്ണൻ, ബിജോയ് ചന്ദ്രൻ കെ.പി.ഒ.എ റൂറൽ ജില്ലാ പ്രസിഡന്റ് അനിൽ ടി. മേപ്പിള്ളിൽ, വി.ആർ. സുനിൽ, വിനോദ് മാത്യു, കെ.കെ. ഗിരീഷ് കുമാർ, ഷൈജു പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഓണഘോഷയാത്ര, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, വടംവലി എന്നിവ നടന്നു.