
കൊച്ചി: സർപ്ലസ് വസ്ത്രങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവൊരുക്കി ഫെസ്റ്റിവെൽ കളക്ഷനുകളുടെ വിപുലമായ ശേഖരവുമായി കോട്ടൺഫാബ്. പരമ്പരാഗതമായതും സമകാലിക ഫാഷൻ വസ്ത്രങ്ങളും ഒരിടത്തു നിന്ന് തന്നെ ആവശ്യക്കാർക്ക് വാങ്ങാനാകുമെന്നതാണ് പ്രത്യേകത. 30ലേറെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കോട്ടൺ ഫാബ് കുട്ടികളുടെ വസ്ത്രങ്ങൾ, പുരുഷ, വനിതാ വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് വിൽപനയ്ക്ക് ഒരുക്കിയിട്ടുള്ളത്. പ്രീമിയം ഫാഷൻ വസ്ത്രങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുമെന്ന് കോട്ടൺ ഫാബ് എം.ഡി കെ.കെ. നൗഷാദ് പറഞ്ഞു. ക്യൂറേറ്റഡ് ശേഖരങ്ങളുൾപ്പെടെ ഉത്സവ ഫാഷനുള്ള നിരവധി വസ്ത്രങ്ങൾ എറണാകുളം പി.ടി ഉഷാറോഡിലെ കോട്ടൺ ഫാബ് പുതിയ ഷോറൂമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.