നെടുമ്പാശേരി: 171 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ദിവ്യജ്യോതി പ്രയാണം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിക്കുന്ന ദിവ്യജ്യോതി രാവിലെ ഒമ്പതിന് ആലുവ ടൗൺ ശാഖയിൽ നിന്നാരംഭിച്ച് വൈകിട്ട് കങ്ങരപ്പടി ശാഖയിൽ സമാപിക്കും.
ഇന്നലെ പട്ടേരിപ്പുറം ശാഖയിൽ നിന്നാരംഭിച്ച ജ്യോതി പര്യടനം വൈകിട്ട് ഈസ്റ്റ് കടുങ്ങല്ലൂർ ശാഖയിൽ സമാപിച്ചു. നാലാം തീയതി വരെ പര്യടനം തുടരും. 61 ശാഖകളിലും ജ്യോതിക്ക് സ്വീകരണം നൽകും. ഇന്നലെ കപ്രശേരി ശാഖയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിഡന്റ് ദേവരാജൻ അദ്ധ്യക്ഷനായി. ക്യാപ്ടൻ വി. സന്തോഷ് ബാബു, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, പി.ആർ. നിർമ്മൽകുമാർ, പി.പി. സനകൻ, ശാഖ സെക്രട്ടറി കെ.ആർ. സോമൻ എന്നിവർ സംസാരിച്ചു.