കൊച്ചി: തൃശൂരിൽ സംഘടിപ്പിച്ച ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ വിഗ്രഹം അടിച്ച് തകർത്ത സി.പി.എം പ്രവർത്തകനെതിരെ അന്വേഷണം വേണമെന്ന് ശിവസേന യു.ബി.ടി​ വി​ഭാഗം സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആവശ്യപ്പെട്ടു. സംഭവത്തി​ന് പി​ന്നി​ൽ ഗൂഢാലോചനയുണ്ട്. സംസ്ഥാനസമി​തി​ യോഗത്തിൽ മീഡിയസെൽ ചെയർമാൻ സൗഭാഗ് സുരേന്ദ്രൻ, ജില്ലാ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ കെ.വൈ. കുഞ്ഞുമോൻ, ടി.കെ. അരവിന്ദൻ, ശിവൻ കുഴുപ്പി​ള്ളി, സിന്ധു പ്രസാദ്, മുരളീധരൻ ആലുവ, പി.ആർ. സാവിയോ എന്നിവർ പങ്കെടുത്തു. ‎