കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയ്ക്കിടെ ഭക്ഷ്യവിഷബാധയുണ്ടായി. അമ്പതോളംപേർ അങ്കമാലി, കാലടി മേഖലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി. വൈകിട്ട് വീട്ടിലെത്തിയശേഷം കഠിനമായ തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. ഭൂരിഭാഗംപേരും ആശുപത്രി വിട്ടു.
ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിൽ എത്തി കുട്ടികളിൽനിന്ന് വിവരങ്ങൾ തേടി. പരിശോധനകളും നടത്തി. എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള 2300 വിദ്യാർത്ഥികളാണ് സദ്യയിൽ പങ്കെടുത്തത്.