ymca
എറണാകുളം വൈ.എം.സി.എയും വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് 2വും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷവും സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം വൈ.എം.സി.എയും വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് 2ഉം സംയുക്ത കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ഉദ്ഘാടനം ചെയ്തു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷനായി​. വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് ഗവർണർ മിജു ജോസ് നെറ്റിക്കാടൻ മുഖ്യാതിഥി​യായിരുന്നു. ചലച്ചിത്രതാരം നരേൻ കലാമത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സി.എ. ഷോൺ ജെഫ് ക്രിസ്റ്റഫർ, റജി എ. ജോർജ്, മാത്യൂസ് എബ്രഹാം, ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.