കൊച്ചി: സന്തുലിതമായ സാമ്പത്തിക വളർച്ചയാണ് നാടിനാവശ്യമെന്നും ഭാരതം സാമ്പത്തികമായി വളരുകയാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. റോട്ടറി കൊച്ചിൻ മിഡ് ടൗൺ പച്ചാളം ലൂർദ്ദ്പുരം പള്ളി ഹാളിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോട്ടറി കൊച്ചിൻ മിഡ് ടൗൺ പ്രസിഡന്റ് അഡ്വ.പി. ഗോപകുമാർ അദ്ധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ആർ. തേജസ്, സെക്രട്ടറി ഡോ. ബൈജു കുണ്ടിൽ, അഡ്വ. അബ്രാഹം മാത്യു, ലത ഗോപകുമാർ, റോട്ടറി കമ്മ്യൂണിറ്റ് കോർപ്പ്സ് പ്രസിഡന്റ് എ. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ കമ്മട്ടിപാടം റോട്ടറി മിഡ്ടൗൺ സെന്ററിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ നിർവഹിച്ചു.