കിഴക്കമ്പലം: ആലുവ വിദ്യാഭ്യാസ ജില്ല സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാറാലി ക്യാമ്പ് പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി.എസ്. സുധീഷ് കുമാർ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത മുഖ്യ അതിഥിയായി. ജില്ലാസെക്രട്ടറി ജോസഫ് പുതുശേരി, ട്രെയിനിംഗ് കമ്മീഷണർമാരായ എൻ.കെ. ശ്രീകുമാർ, ടി.എസ്. റോസക്കുട്ടി, ഓർഗനൈസിംഗ് കമ്മീഷണർമാരായ ജിനീഷ് ശശി, സിസ്റ്റർ ജെസി സ്‌കറിയ, പ്രിൻസിപ്പൽ ബിനു കുര്യൻ, ഹെഡ്മിസ്ട്രസ് രേഖ മേരി പോൾ, ആക്ടിംഗ് മാനേജർ ഏലിയാസ് കെ. ഈരാളിൽ, ബിനു വർഗീസ്, നിഷ ഷാനവാസ്, സിസ്റ്റർ വിജിറോസ്, സണ്ണി വർഗീസ്, പി.എ. അനീഷ്, ആലീസ് എൻ. ജേക്കബ് എന്നിവർ സംസാരിച്ചു.