mini
അയ്യപ്പൻകാവ് അനുഗ്രഹ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അയ്യപ്പൻകാവ് അനുഗ്രഹ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു. എ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അംഗങ്ങളുടെ കലാപരിപാടികളും മലബാർ കൾച്ചർസെന്ററിന്റെ കരോക്കെയും അരങ്ങേറി. എ.എച്ച്. ജയറാം, സുനിൽ നാരായണൻ, മേഴ്‌സി ജോസഫ്, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, മനു ബി. മേനോൻ, ജിമ്മി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വംനൽകി.