കളമശേരി: തേവയ്ക്കൽ മുക്കോട്ടിൽ ക്ഷേത്രംറോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. ബൂത്ത് കമ്മിറ്റി റോഡിൽ വാഴനട്ടു. കെ.എസ്.ഇ.ബിക്ക് മണ്ണിനടിയിലൂടെ കേബിളിടാൻ കുഴിയെടുത്തിട്ട് അത് റീടാറിംഗ് നടത്താൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. സമീപത്തെ വിവിധ സ്കൂളുകളിലേക്കും കോളേജുകളിലേയ്ക്കും പോകുന്ന വിദ്യാർത്ഥികളും ക്ഷേത്രത്തിലേയ്ക്കു വരുന്ന ഭക്തജനങ്ങളും യാത്രാക്ലേശം അനുഭവിക്കുകയാണ്. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ ബ്രഹ്മരാജ് സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഗോപുകൃഷ്ണൻ, പ്രദീപ് പെരുമ്പടന്ന, ലാൽജി മഹാദേവൻ, ജി.പി. രാജൻ, ബാബു, ഷിബു ജോസഫ്, ഗീത ജയൻ, എം.സി. വിനോദ്, പ്രവീൺ മുക്കോട്ടിൽ, നാരായണൻ പുക്കാട്ട് എന്നിവർ നേതൃത്വം നൽകി.