കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെ. അശോകൻ ആവശ്യപ്പെട്ടു. ഹബ്ബിന്റെ കാര്യത്തിൽ അധികൃതർ പുലർത്തുന്ന അവഗണനയ്ക്കെതിരെ ബി.ഡി.ജെ.എസ് സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനായിട്ടും യാത്രക്കാർക്ക് കാത്തുനിൽക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ സുരക്ഷിതമായ സൗകര്യങ്ങളില്ല. വൈറ്റില ഏരിയ പ്രസിഡന്റ് സുമോദ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.പി. ജിനീഷ്, വൈസ് പ്രസിഡന്റ്
വി.ടി. ഹരിദാസ്, സെക്രട്ടറി ഷാജി ഇരുമ്പനം, സി. സതീശൻ തുടങ്ങിയവർ സംസാരിച്ചു.