onam
എറണാകുളം പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം പ്രസ്ക്ലബിന്റെ ഓണാഘോഷം 'ഓണോത്സവം" ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യർക്ക് പ്രാധാന്യം നൽകുന്ന ഒത്തുചേരലുകൾ സമൂഹത്തിൽ അനിവാര്യമാണെന്നതാണ് ഓണം നൽകുന്ന ഏറ്റവും വലിയ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ്, മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഹംദുള്ള സെയ്ദ്, എം.എൽ.എ മാരായ കെ.ബാബു, ടി.ജെ.വിനോദ്, അൻവർ സാദത്ത്, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.