ചോറ്റാനിക്കര: മുളന്തുരുത്തി ഫയർസ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന ഓഫീസർ ഇസ്മയിൽഖാനെ മർദ്ദിച്ചയാളെ മുളന്തുരുത്തി പൊലീസ് അറസ്റ്റുചെയ്തു. തുപ്പംപടി മൂലേപ്പാടത്ത് കുര്യാക്കോസാണ് (55) ഓഫീസറെ സ്റ്റേഷനിലെത്തി മർദ്ദിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.

ഫയർസ്റ്റേഷനിൽ മദ്യപിച്ചെത്തിയ പ്രതി സ്ഥലംമാറി​പ്പോയ
ഒരു ഓഫീസറെ അന്വേഷിക്കുകയും തുടർന്ന് സ്റ്റേഷൻ ഓഫീസറെ പ്രകോപനമൊന്നുമി​ല്ലാതെ മർദ്ദിക്കുകയും തല ഭിത്തിയിലി​ടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഓഫീസി​നുള്ളി​ൽ വച്ച് സംഭവം നടന്നതി​നാൽ പുറത്ത് ഡ്യൂട്ടി​യി​ലുണ്ടായി​രുന്നവർ സംഭവം അറി​ഞ്ഞി​ല്ല. ബഹളം കേട്ടാണ് ഇവർ സംഭവസ്ഥലത്തെത്തി​യത്. പരിക്കേറ്റ ഇസ്മയിൽഖാൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.