pana
ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്‌ഠിക്കുന്ന എസ്.എൻ.ഡി.പി യോഗം പനങ്ങാട് വടക്ക് ശാഖയിലെ ഗുരുമണ്ഡപം

പനങ്ങാട്: എസ്.എൻ.ഡി.പി യോഗം പനങ്ങാട് വടക്ക് ശാഖയിലെ ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ സ്ഥാപനവും പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും.

രാവിലെ ആറിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 11.59നും 12.21നുമിടയിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദേവ വിഗ്രഹസ്ഥാപനം നിർവഹിക്കും. പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് നിർവഹിക്കും. തുടർന്ന് ജീവകലശാഭിഷേകം, ഗുരുപൂജ എന്നിവയുമുണ്ടാകും.

ചടങ്ങിൽ പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്‌ണൻ, പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് അംഗം അഫ്സൽ നമ്പ്യാരത്ത്, വാർഡ് മെമ്പർമാരായ കെ.പി. പ്രദീപൻ, മിനി അജയഘോഷ്, എസ്.എസ് സഭ പ്രസിഡന്റ് പി.കെ. വേണു പുല്പറ, പനങ്ങാട് ശാഖാ പ്രസിഡന്റ് സനീഷ് കടമ്മാട്ട്, ചേപ്പനം ശാഖ പ്രസിഡന്റ് സുമേഷ് പറത്താട്ടിൽ, കുമ്പളം ശാഖാ പ്രസിഡന്റ് ഐ.പി. ഷാജി, ഉദയത്തുംവാതിൽ ശാഖാ പ്രസിഡന്റ് പി.ജി. മണികണ്ഠൻ, കണയന്നൂർ യൂണിയൻ വനിതാസംഘം സെക്രട്ടറി വിദ്യാ സുധീഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ, ശാഖ മുൻ പ്രസിഡന്റുമാരായ കെ.ജി. വിജയൻ, എം.എസ്. ദാസൻ, മുൻ സെക്രട്ടറി കെ.പി. വിബിൻകുമാർ എന്നിവർ പങ്കെടുക്കും.

ശില്പി രാജു തൃക്കാക്കരയിൽനിന്ന് ഏറ്റുവാങ്ങുന്ന വിഗ്രഹം ഇന്ന് വൈകിട്ട് നാലിന് മാടവനയിൽ എത്തിച്ചേരും. വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ വിഗ്രഹഘോഷയാത്ര വൈകിട്ട് ആറിന് ഗുരുമന്ദിരത്തിൽ എത്തിച്ചേരും. തുടർന്ന് ഭഗവതിസേവ, പ്രാസാദശുദ്ധി, അധിവാസഹോമം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.കെ. രാധാകൃഷ്‌ണൻ, സെക്രട്ടറി എൻ.എസ്. തുളസീധരൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.കെ. വിനോദ്, കൺവീനർ പി.എ. വിനോദ്കുമാർ എന്നിവർ അറിയിച്ചു.