കൊച്ചി: സിറോമലബാർ സഭയുടെ ഔദ്യോഗിക കുർബാന ഏകീകൃതമാണെന്ന് സിനഡ് പ്രഖ്യാപിച്ചിരിക്കെ എണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന അർപ്പണം ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാൻ വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് നേതൃയോഗം തീരുമാനിച്ചു. അഡ്വ. മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, ആന്റണി പുതുശേരി, ടെൻസൻ പുളിക്കൽ, കുര്യാക്കോസ് പഴയമഠം, ക്യാപ്‌ടൻ ടോം ജോസഫ്, ജോസഫ്, ബേബി, ജൂലി അലക്‌സ്, ബ്രിഡ്‌ജിത് ജോ എന്നിവർ സംസാരിച്ചു.