
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണസമൃദ്ധി 2025 ഓണച്ചന്തയുടെ ഉദ്ഘാടനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സാനി ജോർജ്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഷാനവാസ് എ.എം, വാർഡ് മെമ്പർമാരായ എം.സി. വിനയൻ സുരേന്ദ്രൻ എ.ടി, കൃഷി ഭവൻ ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, പച്ചക്കറി ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ മീതിയൻ, കർഷകർ എന്നിവർ പങ്കെടുത്തു.