വൈപ്പിൻ: വീട് നിർമ്മിക്കുന്ന ഭൂമി സി.ആർ.ഇസഡ് നിയമപ്രകാരം വികസന നിക്ഷിദ്ധ മേഖലയിൽ ആയാൽ പോലും തദ്ദേശ വാസികൾക്ക് വീട് നിർമ്മാണത്തിന് പെർമ്മിറ്റ് നൽകാമെന്ന പുതിയ ഭേദഗതി എടവനക്കാട് ഗ്രാമപഞ്ചായത്ത് അംഗീകരിച്ചു. കഴിഞ്ഞ ദിവസം കൂടിയ ഭരണസമിതി, ആസൂത്രണസമിതി എന്നിവയുടെ യോഗമാണ് പുതിയ ഭേദഗതി അംഗീകരിച്ചത്. 2024 ഡിസംബറിൽ ഭേദഗതി ഗ്രാമപഞ്ചായത്തുകളെ അറിയിച്ചിരുന്നുവെങ്കിലും എടവനക്കാട് പഞ്ചായത്ത് ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് വീട് നിർമ്മാണത്തിന് അനുമതി നിക്ഷേധിക്കപ്പട്ടവർ പഞ്ചായത്ത് ഓഫീസിൽ കയറിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ തിരുവനന്തപുരത്തെ കെ.സി.ഇസഡ് എം.എ ഓഫീസിൽ എത്തി ചർച്ച നടത്തിയതിന് ശേഷമാണ് ഭേദഗതി വ്യവസ്ഥ നടപ്പാക്കാൻ തീരുമാനിച്ചത്. 300ഓളം കുടുംബങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ തീരുമാനം.