വൈപ്പിൻ: പള്ളിപ്പുറം സെന്റ് മേരീസ്‌ഹൈസ്‌കൂൾ ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (സോസ) തിരുവോണസംഗമം കെ. എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ് രമണിഅജയൻ, വാർഡ് മെമ്പർ അലക്‌സാണ്ടർ റാൽസൺ, സെക്രട്ടറി പ്രൊഫ.ജോസഫ് ഡെറിൽ, ട്രഷറർ സുനിൽ ചൂതംപറമ്പിൽ എന്നിവർ സംസാരിച്ചു. പൂർവ്വവിദ്യാർത്ഥി ഹരികൃഷ്ണന് ഇലക്ട്രിക് വീൽചെയർ നൽകി.