u

ചോറ്റാനിക്കര: തിരുവാങ്കുളം കവലീശ്വരത്ത് തകർന്ന റോഡ് നന്നാക്കി എസ്എൻ.ഡി.പി യോഗം പ്രവർത്തകർ പ്രതിഷേധിച്ചു. അപകടങ്ങൾ പതിവായതോടെ സമീപവാസികളും യാത്രക്കാരും മുനിസിപ്പാലിറ്റിയോടും മെമ്പർമാരോടും റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധിതവണ പരാതിപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാതായതോടെ കണയന്നൂർ യൂണിയനുകീഴിലുള്ള തിരുവാങ്കുളം ശാഖയിലെ പ്രവർത്തകർ സംഘടിച്ച് ഒരുകിലോമീറ്ററിലേറെ ദൂരംവരുന്ന റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.