intuc

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ഫെഡറേഷനും (ടി.ഡി.എഫ്) ഐ.എൻ.ടി.യു.സിയും സംയുക്തമായി ആലുവ കെ.എസ്.ആർ.ടി.സി റീജണൽ വർക്ക് ഷോപ്പിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി പെരുമ്പളം അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് പി.കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, റഫറണ്ടം ഉടൻ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.