കൊച്ചി: തൃപ്പൂണിത്തുറ എരൂരിലെ ദർശന സൂപ്പർമാർക്കറ്റ് ഉടമ ടി.യു. സുമേഷ്‌കുമാറിന് എതിരേ യുട്യൂബ് ചാനലിൽവന്ന വീഡിയോയും പോസ്റ്റും പിൻവലിക്കാൻ എറണാകുളം സബ്‌കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് തീർപ്പാക്കുംവരെ ഈ വിഷയത്തിൽ സുമേഷിനെതിരെ പ്രചാരണം നടത്തുന്നതും ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. ചാനലിനെതിരേ ഹർജിക്കാരൻ നൽകിയ 25 ലക്ഷം രൂപയുടെ അപകീർത്തിക്കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.