കാഞ്ഞിരമറ്റം: നബിദിനാഘോഷം വിപുലമായി നടത്താൻ കാഞ്ഞിരമറ്റം പള്ളിയാംതടം മഹൽ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു.അഞ്ചിന് രാവിലെ പള്ളിയങ്കണത്തിൽ കൊടിഉയർത്തും. മദ്രസ വിദ്യാർത്ഥികൾ, ദഫ്സംഘം, മഹൽ അംഗങ്ങൾ, എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പള്ളിയാംതടത്തിൽനിന്ന് ഘോഷയാത്ര കാഞ്ഞിരമറ്റം പള്ളിയിൽ എത്തിച്ചേർന്ന് കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ സംയുക്ത ഘോഷയാത്രയിൽ അണിചേരും. വൈകിട്ട് നാലിന് പള്ളിയാംതടത്തിൽവച്ച് മഹല്ല് അംഗങ്ങളെ പങ്കെടുപ്പിച്ച് മൗലിദ് പാരായണവും അന്നദാനവും നടത്തും. 6, 7തീയതികളിൽ മദ്രസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും ദഫ് മുട്ടും നടത്തി വിജയികൾക്ക് സമ്മാനം നൽകും. മഹല്ലിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടത്തുമെന്ന് സെക്രട്ടറി കെ.എം. ഷിജാസ്, പ്രസിഡന്റ് കെ.എ. നാസർ എന്നിവർ അറിയിച്ചു.