എടക്കാട്ടുവയൽ: കൈപ്പട്ടൂർ ഡ്രീംസ് റെസി. അസോസിയേഷന്റെ ഓണാഘോഷങ്ങൾ രക്ഷാധികാരി എം.ടി. രാജു പതാക ഉയർത്തി തുടക്കംകുറിച്ചു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തുമെമ്പർ അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് റാങ്ക് നേടിയ അനു സുരേന്ദ്രൻ, പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബീന രാജൻ, സീയു ബേബി, എം.ടി. ബിനു, അബ്രഹാം കുഴിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.