
ആലുവ: 171 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ഇന്ന് സമാപിക്കും. രാവിലെ ഒമ്പതിന് സൗത്ത് അടുവാശേരി ശാഖയിൽ നിന്നാരംഭിച്ച് വൈകിട്ട് കുറുമശേരി ശാഖയിൽ സമാപിക്കും.
സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റൻ വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ശാഖ പ്രസിഡന്റ് രാജൻ കുറുമശേരി, സെക്രട്ടറി എം.കെ. ശശി എന്നിവർ സംസാരിക്കും. ഇന്നലെ ആലുവ ടൗൺ ശാഖയിൽ നിന്നാരംഭിച്ച ജ്യോതി പര്യടനം വൈകിട്ട് കങ്ങരപ്പടി ശാഖയിൽ സമാപിച്ചു. ഇന്നത്തെ പര്യടനത്തോടെ യൂണിയൻ പരിധിയിലെ 61 ശാഖകളിലും സ്വീകരണം പൂർത്തിയാകും.
ഈസ്റ്റ് കടുങ്ങല്ലൂർ ശാഖയിൽ നടന്ന സ്വീകരണ സമ്മേളനം റബർ ബോർഡ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.എൻ. സജീവ് അദ്ധ്യക്ഷനായി. ജ്യോതി ക്യാപ്റ്റൻ വി. സന്തോഷ് ബാബു, വൈസ് ക്യാപ്റ്റന്മാരായ പി.ആർ. നിർമ്മൽകുമാർ, പി.പി. സനകൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖ സെക്രട്ടറി എൻ.സി. വിനോദ്, പി.എൻ. മനൂഷ്, ടി.എസ്. പ്രസാദ്, അനിത് മുപ്പത്തടം, സജിത സുഭാഷനൻ, എം.കെ. കോമളകുമാർ, സിന്ധു വത്സൻ, സിനന്ദ് എന്നിവർ സംസാരിച്ചു.
നോർത്ത് മുപ്പത്തടം ശാഖയിൽ നടന്ന സ്വീകരണം സമ്മേളനം വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. പത്മനാഭൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ പുരസ്കാരം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സമ്മാനിച്ചു. ശാഖ സെക്രട്ടറി എം.കെ. സുഭാഷണൻ, ശാഖ വൈസ് പ്രസിഡന്റ് കെ.ആർ. വിജയൻ, പി.പി. സനകൻ, സജിത സുഭാഷണൻ, പി.ആർ. നിർമ്മൽകുമാർ, പി.ബി. ബൈജു, പി.ആർ. അംശപ്പൻ, എൻ.വി. ശോഭ, ഇന്ദിര ശശിധരൻ എന്നിവർ സംസാരിച്ചു.