കൊച്ചി: ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലാലു കിച്ചണിന്റെ ഭാഗമായി തെരുവുമക്കളോടൊപ്പം ഓണാഘോഷം ആരംഭിച്ചു. തിരുവോണംവരെ നീളുന്ന ആഘോഷങ്ങൾ ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തമ്പി വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിനോദ്കുമാർ, അരുൾദാസ്, റോഷൻ ആലുങ്കൽ എന്നിവർ സംസാരിച്ചു.