ആലുവ: നാടും നഗരവുമെല്ലാം ഓണാഘോഷ തിമിർപ്പിൽ. ചെറിയ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം പൂക്കളമിട്ടും ഓണക്കിറ്റ് വിതരണം ചെയ്തും ആഘോഷത്തിന്റെ ആവേശത്തിലാണ്.
ആലുവ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ സംഘടിപ്പിച്ച ഓണാഘോഷം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഡോ. സി.എം. ഹൈദരാലി, ഡോ. റംല ഹൈദരാലി, ജോസ് മാവേലി, ഡോ. എം.എൻ. സോമൻ, ഡോ. എം. വിജയകുമാർ, ഡോ. നിമി, ഇ.എ. ഷബീർ, നസീർ ബാബു, അബ്ദുൽ കരീം, സി.എം. സലിം, അസീസ് അൽബാബ് തുടങ്ങിയവർ സംസാരിച്ചു.
ആലുവ റെയിൽവേ സ്റ്റേഷൻ ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ട്രഷറർ ബെന്നി അഗസ്റ്റ്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എസ്. സുനിൽ, കെ.ആർ. ഷൈൻ എന്നിവർ സംസാരിച്ചു.
ചെങ്ങമനാട് പഞ്ചായത്തിലെ നാലാം വാർഡ് വയോജന കൂട്ടായ്മയുടെ ഓണാഘോഷത്തിൽ പ്രസിഡന്റ് കെ.വി. ആന്റണി അദ്ധ്യക്ഷനായി. അഡ്വ. ടി.എ. ഇബ്രാഹിംകുട്ടി ഓണസന്ദേശം നൽകി. കെ.ബി. കമാൽ, എം.കെ. അബ്ദുൽറഹ്മാൻ, കെ.എം. അബ്ദുൾ ഖാദർ, കെ.കെ. അബൂബക്കർ, കെ.കെ. അബ്ദുസലാം എന്നിവർ സംസാരിച്ചു.
കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി കുട്ടമശേരി എം.എൻ. ഹാളിൽ ആരംഭിച്ച ഓണച്ചന്ത റോയൽ റഫീഖിന് നേന്ത്രക്കുല നല്കി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ചെന്താര, പി.എ. മഹ്ബൂബ്, ഉണ്ണികൃഷ്ണൻ, ലൈസാ സെബാസ്റ്റ്യൻ, സി.എം. ജോസ്, പി.സി. രാജൻ, കെ.എം. അബ്ദുൽ കരീം, സാജിത ടീച്ചർ എന്നിവർ സംസാരിച്ചു.
ഫെഡറൽ ബാങ്ക് ഓഫീസേഴേസ് അസോസിയേഷൻ ആലുവയിലെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷം ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്ത് ഉദ്ഘാടനം ചെയ്തു. പോൾ മുണ്ടാടൻ, വി.എം. രാജനാരായണൻ, എം.പി. അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.